Headlines

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍…

Read More

സ്വർണക്കടത്തിന് ഒത്താശ നൽകിയത് ശിവശങ്കർ, വരുമാനം നിക്ഷേപിക്കേണ്ട മാർഗവും പറഞ്ഞുകൊടുത്തു: ഇ.ഡി

സ്വർണക്കള്ളക്കടത്തിന് എം ശിവശങ്കർ ഒത്താശ ചെയ്തു നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ്. കള്ളക്കടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട് സ്വപ്‌നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. ഇതുസംബന്ധിച്ച് 2019 നവംബർ 11ന് വാട്‌സാപ്പ് സന്ദേശം അയച്ചിട്ടുണ്ട്. വരുമാനം കൂടുതൽ വരുന്നതു കൊണ്ടാണ് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടതെന്നും ഇ ഡി പറയുന്നു നയതന്ത്ര ബാഗ് പരിശോധനയില്ലാതെ തിരിച്ചുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചതായി…

Read More

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാനാണ് അദ്ദേഹം കണ്ണൂരില്‍ എത്തുന്നത്. കെ.സി.വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി കണ്ടോന്താറിലെ വീട്ടിലെത്തുന്നത്. ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്‍പനേരം വിശ്രമിച്ചശേഷം പയ്യന്നൂരിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഡല്‍ഹിലേക്ക്…

Read More

ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സിബിഐയും; കലാഭവൻ സോബിയും അർജുനും പറഞ്ഞത് നുണ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന നിഗമനത്തിൽ സിബിഐ. അതേസമയം കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനും പോളിഗ്രാഫ് ടെസ്റ്റിൽ നുണ പറഞ്ഞതായും സിബിഐ പറയുന്നു. അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പലഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയ്‌സ് ടെസ്റ്റിനോട് സഹകരിച്ച സോബി പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ അറിയിച്ചു ബാലഭാസ്‌കറിന്റെ മരണത്തിൽ അച്ഛൻ കെ സി ഉണ്ണി ദുരൂഹത ആരോപിച്ചതോടെയാണ് സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടത്. കേസിൽ…

Read More

കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീൻ നൽകിയ ഹർജിയിൽ വിധി ഇന്ന്

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പട്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥാപനത്തിന്റെ നേരിട്ടുള്ള ചുമതലയിൽ താൻ ഇല്ലായിരുന്നുവെന്നും നിക്ഷേപകർ കമ്പനി ലോ ബോർഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീൻരെ വാദം അതേസമയം തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് പ്രതി നിക്ഷേപകരെ വലയിലാക്കിയതെന്നും സർക്കാർ പറഞ്ഞു. കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ കാഞ്ഞങ്ങാട് ജില്ലാ കോടതിയും ഇന്ന് വിധി പറയും. ഇന്നലെ…

Read More

രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട പതിനാറ് മണിക്കൂറുകൾ; ഷാജിക്ക് രേഖകൾ ഹാജരാക്കാൻ പത്ത് ദിവസം നൽകി

അഴീക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയെ ഇഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് നീണ്ട 16 മണിക്കൂറുകൾ. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെ എം ഷാജി പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപറേഷൻ ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു….

Read More

താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുള്ളിലായി തൂങ്ങിമരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരുടെ നിരീക്ഷണത്തിനിടെയാണ് തൂങ്ങി മരിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയത്. ദേശീയ പാതയിൽ നിന്നും നൂറു മീറ്റർ അകലെയായാണ് മൃതദേഹം കിടക്കുന്നത്. കുറച്ചു ദിവസം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍. ഇരുപതിനായിരം എന്‍ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും…

Read More

7252 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 78,420 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂർ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂർ 501, കാസർഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്‌സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

Read More