താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുള്ളിലായി തൂങ്ങിമരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരുടെ നിരീക്ഷണത്തിനിടെയാണ് തൂങ്ങി മരിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയത്. ദേശീയ പാതയിൽ നിന്നും നൂറു മീറ്റർ അകലെയായാണ് മൃതദേഹം കിടക്കുന്നത്. കുറച്ചു ദിവസം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.
The Best Online Portal in Malayalam