കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു…