ഷാജി ഇന്നും ഇഡി ഓഫീസിൽ ഹാജരായി; ഇന്നലെ ചോദ്യം ചെയ്തത് നീണ്ട പതിമൂന്നര മണിക്കൂറുകൾ
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം എൽ എ കെഎം ഷാജി ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ കെഎം ഷാജിയെ ഇഡി പതിമൂന്നര മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ഇന്നും വിളിപ്പിച്ചത്. വീട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനും ഇ ഡി നിർദേശിച്ചിട്ടുണ്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി…