കോതമംഗലം പളളി തർക്ക കേസ്; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കോതമംഗലം പളളിത്തർക്കക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിധി നടത്തിപ്പിന് സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നതായും കോടതി കുറ്റപ്പെടുത്തി. കോതമംഗലം മാർത്തോമ്മൻ ചെറിയപളളിക്കേസിൽ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. പൊലീസുകാരെ തദ്ദേശ തെരഞ്ഞെടുപ്പ് , ശബരിമല തീർത്ഥാടന ഡ്യൂട്ടികൾക്കായി നിയോഗിച്ചതിനാൽ പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് പ്രായോഗിക തടസമുണ്ടെന്ന് സർക്കാർ കോടതിയിൽ നിലപാടെടുത്തു. പള്ളിത്തർക്കത്തിൽ സർക്കാർ പക്ഷം…