Headlines

ഇന്ന് 7120 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 83,261 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂർ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂർ 313, കാസർഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 13), വിതുര (13), കിളിമാനൂർ (2), നെല്ലനാട് (6), അരുവിക്കര (6), മലയിൻകീഴ് (3), വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാർഡ്), 4), പൂത്താടി (17, 19, 22), പാലക്കാട് ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17), തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട (10), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാർഡ് 10), പത്തനംതിട്ട ജില്ലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ്…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ നിലവിൽ ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് അറസ്റ്റ്. മറ്റ് കേസുകളിൽ വരും ദിവസങ്ങളിലും അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും….

Read More

ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് വിവരം ട്വീറ്റ് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു    

Read More

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നല്ലമ്മാൾ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Read More

മഞ്ചേശ്വരത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ; മരിച്ചത് കർണാടക സ്വദേശി

മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കേരളാ കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിലാണ് മൃതദേഹം കണ്ടത്. കർണാടക സ്വദേശി ഹനുമന്തയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ബൈക്കും കണ്ടെത്തിയിട്ടുണ്ട് വാഹനാപകടത്തിലുണ്ടാകുന്ന തരത്തിലുള്ള പരുക്കുകളൊന്നും ഹനുമന്തിന്റെ ദേഹത്തുണ്ടായിരുന്നില്ല. മംഗലാപുരത്ത് നഴ്‌സിംഗ് ഹോം ക്യാന്റിൻ ജീവനക്കാരനാണ് ഇയാൾ. തലപ്പാടിയിലാണ് താമസം. പോലീസ് അന്വേഷണം ആരംഭിച്ചു      

Read More

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോ റിക്ഷകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുന്നു

സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തുന്നു. കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. 2021 ജനുവരി മുതൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.   15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സി എൻ ജി, എൽ പി ജി,…

Read More

ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം   രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് രതീഷിന്റെ ക്രൂരത പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആറ് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്…

Read More