സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തുന്നു. കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. 2021 ജനുവരി മുതൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ല.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.
15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സി എൻ ജി, എൽ പി ജി, എൽ എൻ ജി തുടങ്ങിയവയിലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.