24 മണിക്കൂറിനിടെ രാജ്യത്ത് 50,357 പേർക്ക് കൂടി കൊവിഡ്; 577 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 84.62 ലക്ഷമായി ഉയർന്നു. ഒരു ദിവസത്തിനിടെ കേസുകളുടെ എണ്ണത്തിൽ 4141 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

 

577 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ഇതിനോടകം 1,25,562 പേർ കൊവിഡ് ബാധിതരായി മരിച്ചു. ലോകത്ത് തന്നെ കൊവിഡ് മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ രാജ്യങ്ങളാണ് മുന്നിൽ

84,62,081 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5,16,632 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു.