രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,13,877 ആയി
514 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,23,611 ആയി ഉയരുകയും ചെയ്തു. 53,357 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതിനോടകം 76,56,478 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 92.09 ശതമാനമായി ഉയർന്നു. 5,33,787 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
ലോകത്താകെമാനും 4.78 കോടി പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 12,19,686 പേർ മരിച്ചു. 3.43 കോടി പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ രാജ്യങ്ങളിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷത വിതച്ചത്.