Headlines

അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ രണ്ട് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി   കമറുദ്ദീന്റെ ജാമ്യാപേക്ഷ 11ാം തീയതി പരിഗണിക്കും. 11ന് ഉച്ചയ്ക്ക് 3 മണിക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു കസ്റ്റഡി അപേക്ഷയെ കമറുദ്ദീന്റെ അഭിഭാഷകൻ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. തട്ടിപ്പുമായി തനിക്ക്…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫോറൻസിക് റിപ്പോർട്ട് തള്ളി പോലീസ്, ഗ്രാഫിക്കൽ ചിത്രം പുറത്ത്

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘത്തിന്റെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം തള്ളി. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട് ഷോർട്ട് സർക്യൂട്ട് സാധൂകരിക്കുന്ന ഗ്രാഫിക്കൽ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അടഞ്ഞുകിടന്ന ഓഫീസിൽ ഫാൻ നിരന്തരമായി കറങ്ങുകയും കോയിൽ ചൂടായി സ്പാർക്ക് ഉണ്ടായെന്നുമാണ് പോലീസ് പറയുന്നത്. സ്പാർക്കിൽ നിന്ന് ഫാനിലേക്ക് തീ പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കൾ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിത്തമുണ്ടാകുകയും…

Read More

ബിനീഷിന്റെ മകളുമായി ബന്ധപ്പെട്ട പരാതി: ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരത്തെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളെ തടവിലാക്കിയെന്ന പരാതിയിൽ ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്നുതന്നെ തീർപ്പാക്കിയതാണെന്നും കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു ബിനീഷിന്റെ ഭാര്യയും ഭാര്യാ മാതാവും കുട്ടിയും മാത്രമുള്ളപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് 26 മണിക്കൂർ നേരം നീളുകയും ചെയ്തു. ഇതിനിടെ ഇവരെ പുറത്തുവിടുകയോ ബന്ധുക്കളുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. തുടർന്നാണ് കുട്ടിയുടെ അവകാശം…

Read More

ചോദ്യം ചെയ്യലിനായി മന്ത്രി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി

നയതന്ത്ര പാഴസൽ വഴി ഖുർആൻ കൊണ്ടുവന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഉച്ചയ്ക്ക് 12 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു   ഔദ്യോഗിക വാഹനത്തിലാണ് ജലീൽ കസ്റ്റംസ് ഓഫീസിലെത്തിയത്. ചോദ്യാവലി തയ്യാറാക്കിയാണ് കസ്റ്റംസ് ജലീലിനെ നേരിടാൻ പോകുന്നത്. മതഗ്രന്ഥം, ഭക്ഷ്യക്കിറ്റ് വിതരണം, കോൺസുലേറ്റ് സന്ദർശനം, സ്വപ്‌നയുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ ചോദിച്ചറിയും   നേരത്തെ മന്ത്രിയെ എൻഐഎയും ഇ ഡിയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായ…

Read More

മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് വിജിലൻസ് എസ് പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ജഡ്ജി കെവി ജയകുമാർ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ അനധികൃത വീട് നിർമാണമാണ് അന്വേഷണത്തിന് കാരണമായത്. 1.62 കോടി രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് പ്രധാനമായും അന്വേഷിക്കുക  

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.   ഇതോടെ തീപിടിത്തം സംബന്ധിച്ച് ദുരൂഹതയേറുകയാണ്. അട്ടിമറി സാധ്യത നടന്നിട്ടുണ്ടോയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ…

Read More

വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് സർക്കാർ…

Read More

കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും; ജാമ്യാപേക്ഷയും പരിഗണനക്ക്

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. അന്വേഷണ സംഘം നൽകിയ ഹർജി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ കേസുകൾ ഉള്ളതിനാൽ തെളിവുകൾ കണ്ടെത്തുന്നതിന് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് അന്വേഷണ സംഘം അപേക്ഷയിൽ പറയുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. ഇതും ഇന്ന് പരിഗണിച്ചേക്കും. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട്…

Read More

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസിൽ മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ടുവന്ന് വിതരണം ചെയ്തതിൽ മന്ത്രി ചട്ടലംഘനം നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ കോൺസുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെ കൊണ്ടുവന്ന മതഗ്രന്ഥം പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അർഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാർ നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യ മന്ത്രാലയം വഴിയാണ് ആശയവിനിമയം നടത്തേണ്ടത്. ഇത് ലംഘിക്കപ്പെട്ടു ഡോളർ കടത്തുകേസിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട്സ്പോട്ടുകൾ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്….

Read More