Headlines

7252 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 78,420 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 704, കൊല്ലം 779, പത്തനംതിട്ട 174, ആലപ്പുഴ 716, കോട്ടയം 353, ഇടുക്കി 91, എറണാകുളം 758, തൃശൂർ 943, പാലക്കാട് 506, മലപ്പുറം 661, കോഴിക്കോട് 836, വയനാട് 83, കണ്ണൂർ 501, കാസർഗോഡ് 147 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,22,410 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്‌സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നല്‍കാവുന്ന സമയം. നവംബര്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.   നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2 എ…

Read More

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്, 29 മരണം; 7252 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂർ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂർ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്,…

Read More

കസ്റ്റഡി അപേക്ഷ തള്ളി; മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി നിർദേശിച്ചു. അതേസമയം എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളാണെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു പൂക്കോയ ഒളിവിൽ പോയതിന് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. കേസിൽ വഞ്ചനാ കുറ്റം…

Read More

കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ടാവണം. കോവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം. നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ബീച്ചുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ടൂറിസം…

Read More

അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി (55) ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി  

Read More

തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് ദാരുണാന്ത്യം. കാരോട് പുതിയ ഉച്ചക്കട വാർഡിലെ സ്ഥാനാർഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു  

Read More

കൊവിഡ് ചികില്‍സയിലിരിക്കെ കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: കൊവിഡ് ചികില്‍സയിലായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ മാതാവ് കെ സി ജാനകിയമ്മ (80) മരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസതടസ്സമുള്ളതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.   മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിലാത്തറയിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റ് മക്കള്‍: കെ സി ലളിത, കെ സി ഉഷ, പരേതരായ കെ സി ഗോപാലകൃഷ്ണന്‍, കെ…

Read More