Headlines

പാലിയേക്കര ടോൾ പ്ലാസയിലെ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ഇന്ന് ടോൾ പിരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു  

Read More

വിവാദ യുട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം

വിവാദ യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികളായ ശ്രീലക്ഷ്മി അറയ്ക്കലിനും ദിയാ സനയ്ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു…

Read More

കോവിഡ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി മൂലം; കഴിഞ്ഞ പത്ത് മാസത്തിനിടെ മരിച്ചത് 133 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ഉയരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 133 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ എലിപ്പനി ബാധയും മരണ നിരക്കും വളരെ കൂടുതലാണ്. മുന്‍വര്‍ഷം 1211 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും 57 പേര്‍ മരിക്കുകയും ചെയ്‌തെങ്കില്‍ ഇക്കൊല്ലം നവംബര്‍ ആദ്യവാരംവരെയുള്ള മരണസംഖ്യ 133 ആയി. 109 മരണങ്ങള്‍ എലിപ്പനിയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചവരാണ്. രോഗം അന്തിമമായി സ്ഥിരീകരിക്കാനുള്ള 1677 പേര്‍ അടക്കം 1930 പേര്‍ക്ക് കഴിഞ്ഞ…

Read More

അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പ് നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനര്‍വിജ്ഞാപനവും നറുക്കെടുപ്പും.    

Read More

കോഴിക്കോട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21)യെയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന

Read More

വിജയ് പി നായരെ മർദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വിവാദ യു ട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമം കയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും തയ്യാറാകണമെന്ന് നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും അവകാശപ്പെടുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് തന്റെ മുറിയിൽ അതിക്രമിച്ച് കയറി…

Read More

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു . കൊവിഡിനെതിരായ പ്രതിരോധ നടപടികളുടെ പേരിലാണ് അഭിനന്ദനം. കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടും വോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ വാഷിംഗ്ടൺ പോസ്റ്റും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭയും കൊവിഡ് പ്രതിരോധത്തിൽ കെ കെ ശൈലജയെ അഭിനന്ദിച്ചിരുന്നു.

Read More

കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവം; അഞ്ച് ജയിൽ ജീവനക്കാർ അറസ്റ്റിൽ

തൃശ്ശൂർ കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.   കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. മർദനമേറ്റാണ് ഷമീർ മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു കഞ്ചാവ് കേസിലാണ് ഷമീറിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ അമ്പിളിക്കലയിലെ കൊവിഡ് കെയർ സെന്ററിൽ എത്തിക്കുകയായിരുന്നു.

Read More

മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ട; പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ

കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെ ഫേസ്ബുക്കിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചതു കൊണ്ട് ഔദ്യോഗികമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ മുഴുവൻ രൂപം മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട   ——————————- മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ…

Read More

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3593‍ പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More