കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും.

സ്മാര്‍ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്ന സുരേഷ് അടക്കമുളള സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെക്കുറിച്ചാണ് ശിവശങ്കറോട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ചോദിച്ചത്. ഇതിനിടെ ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.