ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു

ചു​ര​ത്തി​നു സമീപം വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. മു​ക്കം പോ​സ്റ്റ് ഓ​ഫീ​സ് എം​ടി.​എ​സ് ജീ​വ​ന​ക്കാ​ര​ന്‍ ഓ​മ​ശേ​രി ന​ടു​ക്കു​ടി​യി​ല്‍ രാ​ജു ജേ​ക്ക​ബ് (56)ആ​ണ് മ​രി​ച്ച​തെ​ന്ന് കൊ​ടു​വ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 29 മു​ത​ല്‍ രാ​ജു ജേ​ക്ക​ബി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ന​പാ​ല​ക​ര്‍ ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​ന് താ​ഴ്ഭാ​ഗ​ത്താ​യി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ മു​ഖേ​ന​യാ​ണ് ആ​ളെ തി​രി​ച്ചറിഞ്ഞതെന്ന് പോ​ലീ​സ്…

Read More

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് പകരം ചുമതല

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിലാണ് കോടിയേരി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത കോടിയേരി പ്രകടിപ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഇത് തള്ളിയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി പാർട്ടി സെക്രട്ടറി മാറി നിൽക്കുന്നത്. പാർട്ടിക്കുള്ളിൽ കോടിയേരിക്കെതിരെ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം

Read More

ബി.എസ്‌സി നഴ്‌സിംഗ്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തൃശൂർ: 2020-21 ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഒപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടെങ്കിൽ അവ ഒപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. പുതുതായി ലിസ്റ്റിൽ ചേർത്ത കോളേജുകളിലേക്കും ഒപ്ഷനുകൾ നൽകാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല….

Read More

പ്ലസ്‌വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ ഹാജരാവണം

പ്ലസ് വണ്‍ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലെ പ്രവേശനം ഇന്നു പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12ന് മുമ്പ് രേഖകളുമായി സ്‌കൂളില്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read More

കളമശ്ശേരി ബസ് കത്തിക്കൽ കേസ്: വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവ്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചി എൻഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണക്കായി ഹാജരാക്കും സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. അബ്ദുൽനാസർ മദനയുടെ ഭാര്യ സൂഫിയ മദനി അടക്കം 13 പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്. 2005 സെപ്റ്റംബർ 9ന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് പ്രതികൾ…

Read More

കല്ലമ്പലം പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവർ സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലമ്പലം പോലീസ് സ്‌റ്റേഷൻ ഡ്രൈവർ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 42 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തി രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.

Read More

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ എന്ന് ബേക്കൽ പോലീസ്. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബേക്കൽ സ്വദേശി കൂടിയായ മാപ്പുസാക്ഷി വിപിൻലാലിനെ തേടി പ്രദീപ്കുമാർ കഴിഞ്ഞ ജനുവരി 23നാണ് ബേക്കലിലെത്തിയത്. ഓട്ടോയിലിറക്കി തൃക്കണ്ണാടുള്ള ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലെത്തി ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വക്കീൽ ഗുമസ്തനാണെന്ന്…

Read More

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; ദുബൈയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് 2.300 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതിന് ശേഷം തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടിയിലും സ്വർണക്കടത്ത് നിർബാധം തുടരുന്നുണ്ട്.

Read More

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിതമായ പ്രദേശങ്ങളിലെ കൊവിഡ് ഭേദമായ ആളുകളുടെ ഒരു പട്ടിക തയാറാക്കിയ ശേഷം എല്ലാവർക്കും കൊവിഡിനാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ്…

Read More

ആലപ്പുഴയിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ പത്തിയൂരിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിലിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രം വീട്ടിലുണ്ടായ സമയത്താണ് മരണം സംഭവിച്ചത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ തൃശ്ശൂർ പോയ സമയത്താണ് സംഭവം

Read More