നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു.ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ നാലു അപരൻമാർ പത്രിക പിൻവലിച്ചില്ല.അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു. വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ലെന്ന് വരണാധികാരി. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടെലവിഷൻ ചിഹ്നമാണ് കെ കെ രമയ്ക്ക് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു. ഇതേ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്. പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്.തളിപ്പറമ്പിലെസ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്.
കോവളം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റ് ആണ് ചിഹ്നമായി അനുവദിച്ചത്.എലത്തൂരിൽ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. അഹമ്മദ് ദേവർകോവിലിനു ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവർകോവിൽ ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്റർ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.








