കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപഴ
ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്ബളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്. വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികള്‍ രണ്ടുപേര്‍ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
പാലത്തിന് സമീപത്തു നിന്നും യുവതികളുടെ ചെരുപ്പും കര്‍ച്ചീഫും കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തില്‍നിന്ന് ലഭിച്ച ചെരിപ്പിന്‍െറ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയില്‍ ചാടിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം കൊല്ലം അഞ്ചല്‍ അറയ്ക്കല്‍ നിന്നാണ് ഇരുവരെയും കാണാതായത്. അറയ്ക്കല്‍ സ്വദേശികളായ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. വൈക്കം പോലീസ് നടപടികളാരംഭിച്ചു.