Headlines

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

കണ്ണൂർ പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയിൽ ആണ് വ്യാജ ഐ ഡി നിർമ്മാണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കല്യാശ്ശേരിയിലെ നിരവധി വോട്ടുകൾ പയ്യന്നൂരിലും കൂടി ചേർത്ത് ഇരട്ടവോട്ട് ആക്കി കള്ളവോട്ട് ചെയ്യാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ കെ സി വേണുഗോപാൽ കണക്ക് കൃത്യമായുണ്ടെന്നും കോൺഗ്രസ് അത് പുറത്തുവിടുമെന്നും പറഞ്ഞു. കണക്കുകൾ വയനാട്ടിലെ ജനങ്ങൾക്ക് മുൻപിൽ വെക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. ജി സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ലോ ലെവൽ അറ്റാക്കുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു.