പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ
കണ്ണൂർ പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയിൽ ആണ് വ്യാജ ഐ ഡി നിർമ്മാണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കല്യാശ്ശേരിയിലെ നിരവധി വോട്ടുകൾ പയ്യന്നൂരിലും കൂടി ചേർത്ത് ഇരട്ടവോട്ട് ആക്കി കള്ളവോട്ട് ചെയ്യാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന്…
