നൂര്‍ബിന റഷീദിന് ലീഗ് വിശദീകരണ നോട്ടീസ് അയച്ച് മുസ്ലിം ലീഗ്. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് ആരോപിച്ചായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നൂര്‍ബിന രാജിവെച്ചത്.
നിലവില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. നൂര്‍ബിന അവരുടെ തെറ്റുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം, വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്ന് പി എം എ സലാം വ്യക്തമാക്കി.
‘പദവിയില്‍ നിന്ന് ഒഴിയാന്‍ ബഹുമാനപ്പെട്ട തങ്ങളുടെ സ്ഥാനാര്‍ഥി നിര്ണയത്തെയാണ് നൂര്‍ബിന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാര്‍ട്ടിയുടെ തീരുമാനങ്ങളിലും നിലപാടുകളിലും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് കടുത്ത അച്ചടക്കലംഘനമാണ്. അതില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
നിലവില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. നൂര്‍ബിന അവരുടെ തെറ്റുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം, വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും’. സലാം വിശദീകരിച്ചു.
പാര്‍ട്ടിയില്‍ നില്ക്കുമ്പോള് പാലിക്കേണ്ടതായ ചില അച്ചടക്കങ്ങളുണ്ടെന്നും അത് പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പിന്തുണയാണോ പുറത്തുള്ളവരുടെ വേണോയെന്ന് നൂര്‍ബിന തീരുമാനിക്കട്ടേയെന്നും സലാം കൂട്ടിച്ചേര്‍ത്തു.









