Headlines

വൈക്കത്ത് നദിയിൽ ചാടിയ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് മൂവാറ്റുപുഴയാറിലേക്ക് ചാടിയ യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ് ശനിയാഴ്ചയാണ് മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് രണ്ട് യുവതികൾ നദിയിലേക്ക് ചാടിയത്. മൂന്നാം ദിവസം നടന്ന തെരച്ചിലിലാണ് ഇതിലൊരാളുടെ മൃതദേഹം ലഭിച്ചത്. കൊല്ലം ചടയമംഗലത്ത് നിന്ന് നവംബർ 13ന് കാണാതായ യുവതികളാണ് ആറ്റിൽ ചാടിയത്.

Read More

മാധ്യമങ്ങൾ അർധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നതെന്നും മീഡിയ അക്കാദമി സെമിനാറിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു അർധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാർമികതയാണോയെന്ന് മാധ്യമലോകം ആലോചിക്കണം. കേരളം ഒരു പോലീസ് സ്‌റ്റേറ്റായി മാറുമെന്ന് ഒരു മാധ്യമം ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലർത്താൻ കുറേ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു. സർക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വാർത്താ സമ്മേളനം നടത്തി പറയാറുണ്ട്….

Read More

വാട്‌സാപ്പിലേക്ക് മെസേജ് അയച്ച് തുടക്കം, ഡോക്ടർമാരോട് പറഞ്ഞിട്ടും നടപടിയില്ല; മലബാർ ആശുപത്രിയിലെ പീഡനശ്രമത്തെ കുറിച്ച് പരാതിക്കാരി

കോഴിക്കോട് ഉള്ള്യേരിയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയും വെളിപ്പെടുന്നു. ആശുപത്രി രജിസ്റ്ററിൽ നിന്ന് യുവതിയുടെ നമ്പർ എടുത്ത് വാട്‌സാപ്പ് മെസേജ് അയച്ചാണ് ജീവനക്കാരനായ ആശ്വിൻ ശല്യം ആരംഭിച്ചത്. ഇത് ഡോക്ടർമാരെ കാണിച്ചു കൊടുത്തിട്ടും തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷമായിരുന്നു പീഡനശ്രമം നടന്നത്. തൃപ്തയാണോ എന്ന് ചോദിച്ചാണ് വാട്‌സാപ്പിലേക്ക് ആദ്യം സന്ദേശം വന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ മുറി മാറ്റിക്കിട്ടാൻ നിങ്ങളെ സഹായിച്ച ആളാണെന്ന് മറുപടി….

Read More

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്‌

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോഴിക്കോട് കൊവിഡ് രോഗിയായ യുവതിക്ക് നേരെ ആശുപത്രി ജീവനക്കാരന്റെ പീഡന ശ്രമം

കോഴിക്കോട് ഉള്ള്യേരിയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിൻ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ മാതാപിതാക്കളും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് ഹൃദ്രോഗിയായതിനാൽ മാതാവിനൊപ്പം ഒരു മുറിയിൽ തന്നെ താമസിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം യുവതി മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് അശ്വിൻ യുവതിയെ ശല്യം…

Read More

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കാക്കനാട് ജില്ലാ ജയിലിൽ

എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിൽ എത്തി രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനിടയിൽ അഭിഭാഷകനുമായി ബന്ധപ്പെട്ടാൻ ശിവശങ്കറിന് അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം. ഇഡി കേസിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. രണ്ട് കേസിലും പ്രതി…

Read More

കെ എസ് ആർ ടി സി ബസ്സിൽ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു

നിലയ്ക്കൽ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു . നിലയ്ക്കലിൽ വെച്ചുനടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ അദ്ദേഹത്തെ കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ബാക്കിയുള്ള യാത്രക്കാരെ തിരികെ അയച്ചു.

Read More

ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിൽ വെച്ച് ചോദ്യം ചെയ്യും

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കേസുകളിലാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജയിലിലെത്തി മൊഴിയെടുക്കാനാണ് കോടതിയുടെ അനുവാദമുള്ളത്. മൊഴിയെടുക്കലിന് ശേഷം ഇരു കേസുകളിലും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ

Read More

കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് ധാരണയായി; ജോസിനും സിപിഎമ്മിനും 9 സീറ്റ് വീതം, സിപിഐ നാല് സീറ്റിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടത് മുന്നണി സീറ്റ് ധാരണയായി. സിപിഎമ്മും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും ഒമ്പത് വീതം സീറ്റുകളിൽ മത്സരിക്കും. നാല് സീറ്റുകളിൽ സിപിഐയും മത്സരിക്കും. 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എൻസിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല. നാല് സീറ്റെന്ന വാദത്തിൽ സിപിഐ ഉറച്ചു നിന്നതോടെയാണ് സിപിഎം 9 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത്. കോട്ടയത്ത് ജോസ് പക്ഷത്തിന്റെ ശക്തി കണക്കിലെടുത്ത് ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്…

Read More

6684 പേർക്ക് കൂടി രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 74,802 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂർ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂർ 336, കാസർഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More