ശിവശങ്കറുടെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിൽ ആവശ്യപ്പെടും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ഇ ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി ഇന്നലെ അനുമതി നൽകിയിരുന്നു

അറസ്റ്റിന് ശേഷം കസ്റ്റംസ് കസ്റ്റഡി അപേക്ഷ നൽകും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി പരിഗണിക്കും. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും

 

എറണാകുളം സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ അറസ്റ്റിലായി കസ്റ്റംസിന് അനുമതി നൽകിയത്. യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു.