പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ ഏറ്റെടുക്കും; ഹൈക്കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചു

പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐക്ക് വിട്ട് സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. പോപുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമായത്. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്.   പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ സിബിഐക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തൃശ്ശൂരിൽ മുൻകാമുകിയെ കുത്തിവീഴ്ത്തി തീയിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ ഇരുപത്തിരണ്ടുകാരി നീതുവാണ് കൊല്ലപ്പെട്ടത്   ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് പുലർച്ചെ അഞ്ചരയോടെ ബൈക്കിലാണ് പ്രതി എത്തിയത്. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക്…

Read More

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ സത്യവാങ്മൂലം നൽകി സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച ഹൈക്കോടതി റിമാൻഡിലായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടറെ ജാമ്യത്തിൽ വിട്ടു. ഇരയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ പോലീസിനോട് ഹൈക്കോടതി നിർദേശിച്ചു കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവർത്തകന്റെ വീട്ടിലെത്തിയ സമയത്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നൽകിയ പരാതി.    

Read More

ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ ഡി നടപടി ആരംഭിച്ചു; തിരുവനന്തപുരത്തെ വീടും കണ്ടുകെട്ടും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ഇ ഡി കത്ത് നൽകി   കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മുഹമ്മദ് അനൂപിന്റെ ആസ്തിവകകളുമാണ് കണ്ടുകെട്ടുന്നത്. കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തികളുടെ കൈമാറ്റം മരവിപ്പിച്ച് ഇഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു   അറസ്റ്റ് നടന്ന് 90 ദിവസത്തിനുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ഇ…

Read More

വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണ്ണ രൂപം: പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്   അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും…

Read More

ശിവശങ്കറിന്റെ ജാമ്യാപേക്ഷ : ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി: തിരുവനന്തപുരം സ്വർ‌ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള‌ള കള‌ളപ്പണ ഇടപാടിൽ ബന്ധമുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കസ്‌റ്റ‌ഡിയിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാ‌റ്റിവച്ചു. അടുത്തമാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചിരിക്കുന്നത്. വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെന്നും ഇതിന്റെ പേരിലാണ് അറസ്‌‌റ്റെന്നുമാണ് ശിവശങ്കരൻ കോടതിയിൽ വാദിച്ചിരിക്കുന്നത്. സ്വ‌പ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന് കിട്ടിയ കമ്മീഷൻ കൂടിയാണെന്ന്…

Read More

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത്…

Read More

പൊലീസ് നിയമഭേദഗതി; വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പാര്‍ട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെക്കുറിച്ചാണ് ആലോചന. അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ…

Read More

സ്പനയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും

സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും. ശബ്ദരേഖയുടെ ആധികാരികത കണ്ടെത്താൻ സൈബർ വിദഗ്ധരുടെ സഹായം തേടും. ജയിൽ വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.ശബ്ദരേഖ വിശദമായി പരിശോധിച്ചശേഷം സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനാണ് തീരുമാനം. ശബ്ദരേഖ പുറത്തുവിട്ട ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന നടപടിയിലും ഇന്ന് തീരുമാനമുണ്ടാകും      

Read More