മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി ഗവൺമെന്റ് യുപി സ്കൂൾ മുറ്റത്തുണ്ടായ യൂത്ത് കോൺഗ്രസ്- എൽഡിഎഫ് പ്രതിഷേധങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി ബിജെപി. കാർത്തികപ്പള്ളി മണ്ഡലം കമ്മറ്റിയാണ് ബാലാവകാശ കമ്മീഷന് പരാതി നൽകിയത്. ഭക്ഷണസാധനങ്ങൾ നശിപ്പിച്ചതിലും സ്‌കൂളിൽ അക്രമം അഴിച്ചു വിട്ടതിലും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സംഘർഷത്തിനിടെ കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിക്കുകയും അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയും ചെയ്തു. എന്നാൽ ഇത് ആരാണെ ചെയ്തത് എന്നതിൽ വ്യക്തതയില്ല. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു.
സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്. ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പത്രങ്ങളും കസേരകളും വലിച്ചെറിഞ്ഞു. സ്‌കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണിരുന്നു. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്കൂളിൽ ഇന്നലെയും പ്രതിഷേധം നടന്നിരുന്നു.