നഷ്ടമായത് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട ജനനേതാവിനെ’; എം.എ. യൂസഫലി
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് എം.എ. യൂസഫലി പറഞ്ഞു. തൻ്റെ സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് എംഎ യൂസഫലി പ്രസ്താവനയിൽ അറിയിച്ചു. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് താൻ വെച്ചു പുലർത്തിയിരുന്നത്. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ…