വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വി എസിനെ വിയോഗം തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ മൂല്യങ്ങൾ വിലമതിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് ചരിത്രമായിരുന്നുവെന്നും സുരേഷ് ഗോപി അനുശോചിച്ചു. വി എസിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. മലമ്പുഴയിൽ പ്രചരണത്തിന് പോയിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാൻ പറ്റിയിരുന്നില്ല സുരേഷ് ഗോപി പറഞ്ഞു.
ജനസാഗരമാണ് വി എസ് അച്യുതാനന്ദനെന്ന വിപവ നായകനെ കാണാനായി തിരുവനന്തപുരത്തെ എ കെ ജി സെന്ററിൽ തടിച്ചുകൂടിയിരിക്കുന്നത്. തലസ്ഥാന നഗരം ഇതുവരെ കാണാത്ത ജനസാഗരമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ജൂണ്‍ 23നായിരുന്നു അദ്ദേഹത്തെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 3.20 ന് ആയിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.