ശബരിമലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം
ദേവസ്വം ബോർഡിൽ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതോടെ പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. തീർഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് നിലവിൽ പ്രവേശനം.