കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

കെഎസ്എഫ്ഇ ചിട്ടി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല ക്രമക്കേട് പുറത്തുവരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ്ഇ അഴിമതി അന്വേഷിക്കുമ്പോൾ തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു കെഎസ്എഫ്ഇയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. എന്നാൽ ഗുരുതര അഴിമതിയാണ് നടക്കുന്നത്. ഇതിൽ അന്വേഷണം വേണം….

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; പെട്രോളിന് 21 പൈസയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.54 രൂപയായി. ഡീസലിന് ലിറ്ററിന് 74.44 രൂപയാണ്. ഒമ്പത് ദിവസത്തിനിടെ ഡീസലിന് 1.80 രൂപയാണ് വർധിച്ചത്. പെട്രോളിന് 1.09 രൂപയുടെയും വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലെ ഇന്ധനവിലയിലും മാറ്റമുണ്ടായതെന്ന് കമ്പനികൾ പറയുന്നു. രണ്ട് മാസമായി നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20 മുതലാണ്…

Read More

വിതുരിയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വിതുര സ്വദേശി മാധവനാണ്(55) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് താജുദ്ദിന്റെ(60) വീട്ടിലാണ് മൃതദേഹം കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന താജുദ്ദീനെ പിടികൂടുകയായിരുന്നു വിതുര പേപ്പാറയിലെ താജുദ്ദീന്റെ വീട്ടിലാണ് മാധവനെ കൊന്ന് കുഴിച്ചിട്ടത്. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന താജുദ്ദീന്റെ വീട്ടിലെ നിത്യ സന്ദർശകനാണ് മാധവൻ. ഇരുവരും വിവാഹിതരല്ല. നിരവധി കേസുകളിലെ പ്രതികളുമാണ്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മാധവനെ…

Read More

വീണ്ടും ന്യൂനമർദം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ വീണ്ടും സക്തമാകും. ചൊവ്വാഴ്ച മുതൽ കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു തെക്കൻ ജില്ലകളിലാണ് മഴയുണ്ടാകുക. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടത്. അടുത്താഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് റിപ്പോർട്ട്. നിവാറിന്റെ സമാന പാതയിലാകും പുതിയ ചുഴലിക്കാറ്റും സഞ്ചരിക്കുക….

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് ബാധികതര്‍ക്കുളള തപാല്‍ വോട്ടിന്റെ പട്ടിക നാളെ മുതല്‍

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുളളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യുന്നതിനായുളള പട്ടിക നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞടുപ്പ് കമ്മീഷണർ വി ഭാസ്കർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ സാധിക്കുന്നത്. പട്ടികയിൽ പത്ത് ദിവസത്തിന് മുൻപ് തന്നെ ഉണ്ടായിരിക്കണം. രോഗം ഭേദമായാലും പട്ടികയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം. വോട്ടിന് തലേദിവസം മുന്നുമണിവരെയാണ് രോഗബാധിതരായവർക്കാണ്…

Read More

ഹരിയാനയിൽ പിഞ്ചുകുഞ്ഞിനെയടക്കം നാല് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഹരിയാനയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ നീസ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ഫിർമീനയെ പോലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ ഭർത്താവ് ഖുർഷിദ് അഹമ്മദിനൊപ്പമാണ് ഫിർമീന താമസം. ആദ്യ വിവാഹം വേർപെടുത്തിയ ഫിർമീന 2012ലാണ് ഖുർഷിദിനെ വിവാരം ചെയ്തത്. സന്തോഷകരമായ ജീവിതമാണ്…

Read More

പരാതിക്കാരെ അധിക്ഷേപിച്ച സംഭവം: നെയ്യാർ ഡാം എഎസ്‌ഐ ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തു

പരാതി പറയാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ നെയ്യാർ ഡാം എ എസ് ഐയായിരുന്ന ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി ഗോപകുമാറഇന്റെ ഭാഗത്ത് നിന്ന് പോലീസിന്റെ യശസ്സിന് കളങ്കം വരുത്തുന്ന വീഴ്ച സംഭവിച്ചതായി ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ സുദേവനെയും മകളെയും അധിക്ഷേപിച്ചത്. മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക…

Read More

കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

നിയന്ത്രണം തെറ്റിയ ലോറി ചെന്ന് പതിച്ചത് കിണറ്റിനുള്ളിൽ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്. ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നോട്ടു നീങ്ങുകയായിരുന്നു. അപകടം മനസ്സിലായതോടെ ഡ്രൈവറും ക്ലീനറും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.

Read More

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ മേഖലയിലായി രൂപം കൊള്ളുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമർദമായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടർന്ന് ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ബുർവി എന്ന് അറിയപ്പെടും. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തീരങ്ങളെയാകും കൂടുതലായും ബാധിക്കുക ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. ഡിസംബർ ഒന്നിന് തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം…

Read More