തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് ബാധികതര്‍ക്കുളള തപാല്‍ വോട്ടിന്റെ പട്ടിക നാളെ മുതല്‍

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുളളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യുന്നതിനായുളള പട്ടിക നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞടുപ്പ് കമ്മീഷണർ വി ഭാസ്കർ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ സാധിക്കുന്നത്. പട്ടികയിൽ പത്ത് ദിവസത്തിന് മുൻപ് തന്നെ ഉണ്ടായിരിക്കണം. രോഗം ഭേദമായാലും പട്ടികയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം. വോട്ടിന് തലേദിവസം മുന്നുമണിവരെയാണ് രോഗബാധിതരായവർക്കാണ് അനുമതി. മറ്റ് ജില്ലകളിലുള്ളവർക്കും ഇത്തരത്തിൽ തപാൽ വോട്ട് ചെയ്യാം. ഇത്തരത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യുന്ന കോവിഡ് രോഗികളും ക്വാറന്റീനിൽ കഴിയുന്നവരും പോളിങ് ബൂത്തിലേക്കുള്ള യാത്രയ്ക്കിടെ എവിടെയും ഇറങ്ങാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പ്രത്യേക സംഘത്തെ ഇക്കാര്യം നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്.

ഹെല്‍ത്ത് ഓഫീസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുളള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹെല്‍ത്ത് ഓഫീസര്‍മാര്‍ നവംബര്‍ 29 ന് തയ്യാറാക്കണം.