ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ വീണ്ടും സക്തമാകും. ചൊവ്വാഴ്ച മുതൽ കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
തെക്കൻ ജില്ലകളിലാണ് മഴയുണ്ടാകുക. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടത്. അടുത്താഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് റിപ്പോർട്ട്. നിവാറിന്റെ സമാന പാതയിലാകും പുതിയ ചുഴലിക്കാറ്റും സഞ്ചരിക്കുക. തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ തീരങ്ങളെ സാരമായി ബാധിക്കും.