മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്.

Read More

നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടി)

തിരുവനന്തപുരം:2020 നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. • നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. • എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ്.

Read More

ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മുതല്‍ അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു . തെക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ ഇന്ന് ബുറൈവി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. നാളെ വൈകിട്ടോടെ കാറ്റ്ശ്രീലങ്കൻ തീരം കടക്കും. വ്യാഴാഴ്ച ബുറൈവി കന്യാകുമാരി തീരത്ത് എത്താനാണ് സാധ്യത. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത്…

Read More

രമണ്‍ ശ്രീവാസ്തവയെ പിന്തുണച്ചും ഐസക്കിനെ തള്ളിയും മുഖ്യമന്ത്രി;സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി

വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി രംഗത്ത് വന്നതോടെ സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി. പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിപ്പെട്ടു. സിപിഎമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ഉടന്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന ധാരണ ഇന്നലെ തന്നെ സി.പി.എം നേതൃതലത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഒരക്ഷരം മിണ്ടിയില്ല. തോമസ് ഐസക്കാകട്ടേ കടുത്ത…

Read More

സംസ്ഥാനത്ത് വാക്‌സിൻ ഗവേഷണത്തിനും നിർമാണത്തിനുമുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

വൈറൽ രോഗങ്ങൾക്കുള്ള വാക്‌സിൻ ഗവേഷണവും നിർമാണവും നടത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയ, ഡെങ്കു, നിപ തുടങ്ങിയ വൈറൽ രോഗങ്ങൾ പടർന്നു പിടിച്ച സംസ്ഥാനമാണ് കേരളം. ഇതാണ് വാക്‌സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഇത് ഭാവിയിലേക്കുള്ള കരുതലായിരിക്കും. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിൻ നിർമാണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു. വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണാണ് സമിതിയുടെ അധ്യക്ഷൻ. കൊവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും ലഭ്യമായി…

Read More

ക്ഷേമ പെൻഷനുകളെ സംബന്ധിച്ച് പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി

ക്ഷേമ പെൻഷനുകളെ സംബന്ധിച്ച് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ നടപ്പാക്കിയ പെൻഷൻ പദ്ധതികളും പെൻഷൻ വർധനവുമെല്ലാം കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പാക്കിയെന്ന തലത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഫണ്ട് കൊണ്ടാണ് പെൻഷൻ കൊടുക്കുന്നതെന്ന് മറ്റ് ചില കൂട്ടർ പറയുന്നു ഇതെല്ലാം പെട്ടെന്ന് പൊട്ടി വീണതല്ല. എൽഡിഎഫ് സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടിയപ്പോൾ അതിനെതിരായാണ് ഇത്തരം പ്രചാരണം ആരംഭിച്ചത്. ക്ഷേമപെൻഷനുകളിൽ പ്രതിപക്ഷം വ്യാജ പ്രചാരണവുമായി രംഗത്തുണ്ട്. സാമൂഹിക സുരക്ഷാ…

Read More

ചിട്ടിയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയതെന്ന് കെഎസ്എഫ്ഇ ചെയർമാൻ

വിജിലൻസ് റെയ്ഡിനെ വിമർശിച്ച് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. ചിട്ടിയുടെ പ്രവർത്തന രീതിയെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു ബ്രാഞ്ചുകളിൽ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയിട്ടില്ല. വിജിലൻസ് സംഘം റെയ്ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിലിപ്പോസ് തോമസ് ദൈനംദിന ബിസിനസ്സിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റിൽ…

Read More

കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്; നടപടിക്രമം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകും. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ ഉള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും. സ്‌പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന ലിസ്റ്റിൽ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുക അടുത്ത ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തും. എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 26 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂർ (12), തൃശൂർ ജില്ലയിലെ തോളൂർ (6, 12), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 504 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317,…

Read More

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്, 21 മരണം; 6055 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2880 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ 405 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. 6055 പേർ ഇന്ന് കൊവിഡിൽ നന്ന് മുക്തരായി.

Read More