വിജിലൻസ് റെയ്ഡിനെ വിമർശിച്ച് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. ചിട്ടിയുടെ പ്രവർത്തന രീതിയെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു
ബ്രാഞ്ചുകളിൽ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയിട്ടില്ല. വിജിലൻസ് സംഘം റെയ്ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിലിപ്പോസ് തോമസ്
ദൈനംദിന ബിസിനസ്സിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതല്ലാതെ ഏതെങ്കിലും അന്വേഷണത്തിൽ കണ്ടെത്തിയെങ്കിൽ വിജിലൻസ് അത് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു