തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വോട്ട് രേഖപ്പെടുത്തില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന വി എസിനും കുടുംബത്തിലും ആലപ്പുഴയിലെ പുന്നപ്രയിലാണ് വോട്ടുള്ളത്. അനാരോഗ്യത്തെ തുടർന്ന് യാത്ര ചെയ്യാൻ സാധിക്കാത്തതിനാലാണ് വി എസ് ഇത്തവണ വോട്ട് ചെയ്യാത്തത്
തപാൽ വോട്ടിന് വി എസ് അപേക്ഷിച്ചിരുന്നു. എന്നാൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് തപാൽ വോട്ടിന് അനുമതിയുള്ളൂ. ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വി എസിനെ അറിയിച്ചിരുന്നു.