അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്. ചൊവ്വാഴ്ച രാത്രി 11.30 വരെ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെ 1.5 മീറ്റർ മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു