തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറഇയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംസ് സംവിധാനം ഏർപ്പെടുത്തും. തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കും.
കള്ളവോട്ടം ആൾമാറാട്ടവും തടയാൻ നടപടി വേണമെന്നുള്ള ഒരു പറ്റം ഹർജികളിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. കമ്മീഷൻ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി അറിയിച്ചു. നടപടികൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു
പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിൽ സ്ഥാനാർഥികൾ ആവശ്യപ്പെട്ടാൽ വീഡിയോ ചിത്രീകരണം നടത്തണം. ഇതിനുള്ള ചെലവ് സ്ഥാനാർഥികൾ വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഡിസംബർ 14 തിങ്കളാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വോട്ടെടുപ്പ്.