നാല് ജില്ലകളിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടർമാർ നാളെ വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണമാണ്

പോളിംഗ് സാമഗ്രികളുടെ വിതരണം 9 മണിക്ക് ആരംഭിക്കും. ഇന്നലെയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

എൽഡിഎഫ്, യുഡിഎഫ് നേരിട്ടുള്ള പോരാട്ടമാകും നാല് ജില്ലകളിലുമുണ്ടാകുക. കാസർകോട് മഞ്ചേശ്വരം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. പ്രശ്‌നബാധിത ബൂത്തുകളിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടെ ഇത് വിലയിരുത്തിയിരുന്നു.