കർഷക സമരം ഇന്ന് മുതൽ ശക്തമാകും; വളർത്തുമൃഗങ്ങളുമായി കർഷകർ ഡൽഹിയിലേക്ക്

കർഷക പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷകരുടെ രണ്ടാംഘട്ട ഡൽഹി ചലോ മാർച്ച് ആരംഭിക്കും. ജയ്പൂർ ദേശീയപാതയിലൂടെയും ആഗ്ര എക്‌സ്പ്രസ് വേയിലൂടെയുമാണ് കർഷകർ ഡൽഹിയിലേക്ക് എത്തുക. രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത്

സിംഘു, തിക്രി, ഗാസിപൂർ അതിർത്തികൾക്ക് പുറമെ ജയ്പൂർ, ആഗ്ര പാതകളിൽ കൂടി കർഷകർ എത്തുന്നതോടെ ഡൽഹിയിലേക്കുള്ള എല്ലാ പാതകളും സ്തംഭിക്കും. ഇതോടെ ചരക്ക് നീക്കം അടക്കം അവതാളത്തിലാകും. രാജസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് വളർത്തുമൃഗങ്ങളുമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്

പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. രാഷ്ട്രീയമായി ബിജെപിക്ക് കനത്ത ആഘാതം നൽകുന്നതാണ് കർഷക സമരം. കർഷക സംഘടനകളുമായി പലവട്ടങ്ങളിലായി നടന്ന ചർച്ചകളെല്ലാം തന്നെ പരാജയപ്പെട്ടിരുന്നു.