കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ ഫ്‌ളാറ്റ് ഉടമക്കെതിരെ അയൽവാസി. ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിലെ താമസക്കാരനായ ഇംതിയാസ് അഹമ്മദിനെതിരെയാണ് അടുത്ത ഫ്‌ളാറ്റ് ഉടമയായ മാത്യു ജോർജ് രംഗത്തുവന്നത്.
ഇംതിയാസ് അഹമ്മദ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനാണ്. ഇയാളുടെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിട്ടും പോലീസ് തന്നെ ചോദ്യം ചെയ്തില്ല. സമാനമായ പരാതികൾ നേരത്തെയും ഇയാൾക്കെതിരെ ഉണ്ടെന്ന് മാത്യു ജോർജ് പറഞ്ഞു
സേലം സ്വദേശിയായ അമ്പതുകാരി കുമാരിക്കാണ് ഫ്‌ളാറ്റിൽ നിന്നും വീണ് പരുക്കേറ്റത്. കുമാരിയുടെ ഭർത്താവിന്റെ പരാതിയിൽ ഇംതിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറാം നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ കുമാരിക്ക് താഴെ വീണ് പരുക്കേറ്റത്.