സ്വപ്നക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണ മേഖലാ ഡിഐജിയുടെ റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌ന തന്ന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ജയിൽ വകുപ്പ് മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷം സർക്കാരിന് കൈമാറും
സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് തനിക്ക് ഭീഷണിയുള്ളതായി സ്വപ്ന കോടതിയിൽ പരാതിയായി എഴുതി നൽകിയിരുന്നു. എന്നാൽ കോടതിയിൽ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധമെന്ന് ജയിൽ വകുപ്പ് കണ്ടെത്തുകയായിരുന്നു.
കസ്റ്റംസ്, ഇഡി, വിജിലൻസ് ഉദ്യോഗസ്ഥരും അമ്മയും ഭർത്താവും അഞ്ച് ബന്ധുക്കളും മാത്രമാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിൽ എത്തി കണ്ടത്. ഒക്ടോബർ 14ന് സ്വപ്നയെ എത്തിച്ചതു മുതൽ നവംബർ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങളും ഡിഐജി അജയകുമാർ പരിശോധിച്ചു.