തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റ സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപനത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് കമ്മീഷന് വിശദീകരണം തേടിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. സൗജന്യ കോവിഡ് ചികിത്സയാണ് കേരളത്തില്‍ നടത്തിവരുന്നത്, ഇതിന്‍റെ തുടര്‍ച്ചയാണ് സൗജന്യ വാക്സിനും. ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താന്‍ ഇത് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.