Headlines

മലപ്പുറം തലക്കാട് ഗ്രാമപഞ്ചായത്തിലെ ഇന്നലെ മരിച്ച ഇടതുമുന്നണി സ്ഥാനാർഥി സഹീറ ബാനുവിന് മികച്ച വിജയം

മലപ്പുറം തലക്കാട് ഗ്രാമപഞ്ചായത്തിലെ ഇന്നലെ മരിച്ച ഇടതുമുന്നണി സ്ഥാനാർഥി സഹീറ ബാനുവിന് മികച്ച വിജയം. 239 വോട്ടിനാണ് സഹീറ വിജയിച്ചത്. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ സ്ഥാനാര്‍ഥിയായിരുന്നു ഇരഞ്ഞിക്കല്‍ സഹീറ ബാനു. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്ഥാനാര്‍ഥി. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ 10ന് പാറശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സഹീറ ബാനു. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം….

Read More

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്….

Read More

കെ-ഫോണ്‍ പദ്ധതി: ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താന്‍ സര്‍ക്കാര്‍. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം.കെഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കും. ടെന്‍ഡര്‍ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക….

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 50 സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ്; ഭ​ര​ണമു​റ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് 50 സീ​റ്റ് നേ​ടി ഭ​ര​ണം ഉ​റ​പ്പി​ച്ചു. എ​ൻ​ഡി​എ 32 സീ​റ്റി​ലും യു​ഡി​എ​ഫ് എ​ട്ടു സീ​റ്റി​ലും വി​ജ​യി​ച്ചു.കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ജി​ല്ല​യി​ലെ 73 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 34 എ​ണ്ണ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നാ​ണു ഭൂ​രി​പ​ക്ഷം. എ​ട്ടി​ട​ത്ത് യു​ഡി​എ​ഫി​നും ഒ​രു പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്കും ഭൂ​രി​പ​ക്ഷ​മു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തി​ട​ത്ത് എ​ൽ​ഡി​എ​ഫി​നും ഒ​രു ബ്ലോ​ക്കി​ൽ യു​ഡി​എ​ഫി​നു​മാ​ണ് ഭൂ​രി​പ​ക്ഷം. വിവാദ കൊടുങ്കാറ്റിലും ഉലയാതെ മിന്നുന്ന പ്രകടനവുമായി ഇടതുമുന്നണി. കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേല്‍ക്കൈ…

Read More

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി യുഡിഎഫിനെ ‘കൈ’വിട്ടു

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി യുഡിഎഫിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫിനെ മറന്നു ഇടതിനെ സ്വീകരിച്ചത്. പുതുപ്പള്ളി പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പി.സി. ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ് അട്ടിമറി വിജയം സ്വന്തമാക്കി.

Read More

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർ​ഗ വിഭാ​ഗത്തിന് സംവരണം ചെയ്തതിനാലാണ് ഇത്തരത്തിലൊരു കൗതുകകരമായ നടപടി ഉണ്ടാകുക. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രസിഡന്റാകാനുള്ള സാധ്യത തെളിയുകയായിരുന്നു. ഏറനാണ് മണ്ഡലത്തിലാണ് ചാലിയാർ പഞ്ചായത്ത്. ഇവിടെ പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടിക വർ​ഗ വിഭാ​ഗത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് രൂപീകരിച്ച് 41 വർഷത്തിന് ശേഷമാണ് ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിലെ അമരത്തേത്ത്…

Read More

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്

കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും. വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ പോളിം​ഗാണ് ആന്തൂരിൽ രേഖപ്പെടുത്തിയത്.മി​ക്ക ബൂ​ത്തു​ക​ളി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും ചി​ല ബൂ​ത്തു​ക​ളി​ൽ 99 ശ​ത​മാ​നം വ​രെ​യൊ​ക്കെ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ ച​രി​ത്രം ആ​ന്തൂ​രി​ലെ ബൂ​ത്തു​ക​ൾ​ക്കു​ണ്ട്. വോട്ടെടുപ്പിന്​ മുമ്പ്​ തന്നെ ചില വാർഡുകളിൽ ഇവിടെ എൽഡിഎഫ് എതിരാളികളില്ലാതെ വി​ജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നഗരസഭയിൽ എൽഡിഎഫിന്റെ സമ്പൂർണ…

Read More

വി മുരളീധരന്റെയും രമേശ് ചെന്നിത്തലയുടെയും വാർഡുകളിൽ എൽ ഡി എഫ് വിജയം

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാർഡിൽ എൽ ഡി എഫിന് വിജയം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാചമന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ വാർഡുകളും ഇടതുപക്ഷത്തിനാണ് വിജയം വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിന് ജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. മുല്ലപ്പള്ളി രാചമന്ദ്രന്റെ വാർഡിലും എൽ ഡി എഫ് വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ പൂജപ്പുര…

Read More

ചരിത്രം കുറിച്ച് പാലാ; ആദ്യമായി ഇടതുമുന്നണി അധികാരത്തിൽ

പാലാ നഗരസഭയിൽ എൽ ഡി എഫ് വിജയമുറപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പാലാ മുൻസിപ്പാലിറ്റിയിൽ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം ഇടതുമുന്നണിയെ കാര്യമായി സഹായിച്ചുവെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മുൻസിപ്പാലിറ്റിയിലെ 14 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. എട്ടിടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്. നഗരസഭയിൽ 16 ഇടത്ത് മത്സരിച്ച ജോസ് വിഭാഗം 11 ഇടങ്ങളിലും വിജയിച്ച് കയറി. 13 ഇടത്ത് മത്സരിച്ച പി ജെ ജോസഫ്…

Read More