Headlines

സിഎം രവീന്ദ്രനെ പതിനാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തുവിട്ടയച്ചു. നീണ്ട പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. സിഎം രവീന്ദ്രന്റെ മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. രാവിലെ ഒമ്പത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭഇച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,…

Read More

15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും 138 ഗ്രാം മെസ്ക്കാലിൻ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം അറസ്റ്റിൽ ആയിരിക്കുന്നത്. കൂടുതൽ പേര്‍ സംഘത്തിലുണ്ടെന്നും…

Read More

സംസ്ഥാനത്ത് 4970 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 58,155 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂർ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂർ 101, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി….

Read More

മാവേലിക്കരയിൽ വിമതനെ ചെയർമാനാക്കില്ലെന്ന് സുധാകരൻ; സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല

മാവേലിക്കരയിൽ കാലുവാരിയ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ. ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ പറഞ്ഞു മാവേലിക്കര നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് 9 വീതം സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകുമാറും ജയിച്ചു. ഇതോടെയാണ് ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. തനിക്ക് ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന്…

Read More

പാർട്ടി നേടിയത് മികച്ച വിജയം; ചെണ്ട തുടർന്നും ചിഹ്നമാക്കിയാലോ എന്നാണ് ആലോചനയെന്ന് ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടിയതായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. ഇടുക്കി ജില്ലയിൽ പാർട്ടി നല്ല മുന്നേറ്റം കാഴ്ചവെച്ചു. ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് മത്സരിച്ചതിൽ നാലിടത്തും ജയിച്ചു തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. മത്സരിക്കുന്ന സീറ്റുകളിൽ ചിലർ മനപ്പൂർവം പ്രശ്്‌നങ്ങളുണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ടാണ് ചിലയിടത്ത് തോറ്റത്. ഇടുക്കിയിൽ മാത്രം ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 87 പേർ ജയിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച 44 പേർ മാത്രമാണ്…

Read More

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിലെ ദുരൂഹത; പൊലീസ്‌ റിപ്പോർട്ട്‌ പുറത്ത്‌

പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അപകടമരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിച്ചിരുന്നത്.

Read More

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരേ കേസുമായി കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ കേസുമായി കുടുംബം രംഗത്ത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണു രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. ചികില്‍സ നല്‍കാന്‍ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികില്‍സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാവേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മദ്…

Read More

സ്ഥാനാർഥിത്വത്തിന് വരെ പണം വാങ്ങി, ന്യൂനപക്ഷ വോട്ടുകളും അകന്നു; വിമർശനവുമായി പിജെ കുര്യൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതം വെപ്പും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലെ പോരായ്മകളുമാണ് തോൽവിക്ക് കാരണമെന്ന് പിജെ കുര്യൻ പറയുന്നു ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകന്നു. വിശദമായ പരിശോധനകൾ നടത്തണം. താഴെ തട്ടിൽ ശക്തമായ കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെപ്പ് സംഘടനയെ ബാധിച്ചു. പ്രവർത്തനത്തിനുള്ള പാർട്ടി ഫണ്ട് പോലും കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല സ്ഥാനാർഥികൾ…

Read More

ജയിലിൽ വെച്ച് ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജി പിയുടെ ഉത്തരവ്

ജയിലിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇങ്ങനെ പകർത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണം. പോലീസിനും കേന്ദ്ര ഏജൻസികൾക്കും ഉത്തരവ് ബാധകമാണ് വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന ഏജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പ് വരുത്തണമെന്നും ഡിജിപി നിർദേശിച്ചു. അതേസമയം പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചാണ് താൻ ഫോണിൽ സംസാരിച്ചതെന്ന് സ്വപ്‌ന സുരേഷ് ഇ ഡിക്കും ക്രൈംബ്രാഞ്ചിനും മൊഴി നൽകി. ഫോണിലൂടെ സംസാരിച്ച പോലീസുദ്യോഗസ്ഥനോടാണ്…

Read More