ജയിലിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇങ്ങനെ പകർത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണം. പോലീസിനും കേന്ദ്ര ഏജൻസികൾക്കും ഉത്തരവ് ബാധകമാണ്
വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന ഏജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പ് വരുത്തണമെന്നും ഡിജിപി നിർദേശിച്ചു.
അതേസമയം പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചാണ് താൻ ഫോണിൽ സംസാരിച്ചതെന്ന് സ്വപ്‌ന സുരേഷ് ഇ ഡിക്കും ക്രൈംബ്രാഞ്ചിനും മൊഴി നൽകി. ഫോണിലൂടെ സംസാരിച്ച പോലീസുദ്യോഗസ്ഥനോടാണ് കാര്യങ്ങൾ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന വനിതാ പോലീസുകാരി പറഞ്ഞു തന്ന കാര്യങ്ങളാണ് ഫോണിലൂടെ സംസാരിച്ചതെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.