നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതല പുന:സംഘടനക്കൊരുങ്ങി ദേശീയ നേതൃത്വം

നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതല പുന:സംഘടനക്കൊരുങ്ങി ദേശീയ നേതൃത്വ. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് നേതൃമാറ്റമുണ്ടാകുക. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാറും ഗുജറാത്ത് പ്രസിഡന്റ് അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു. ഇവിടങ്ങളിൽ പുന:സംഘടന നടക്കും. അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരെയും സോണിയ ഗാന്ധി നിയമിച്ചു