Headlines

മെട്രോയുടെ സമയക്രമം രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാക്കി

  കൊച്ചി മെട്രോയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സമയനിയന്ത്രണത്തിൽ മാറ്റം. മെട്രോയുടെ സമയക്രമം മുമ്പുള്ളതുപോലെ രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാക്ക. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മെട്രോയുടെ സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയായി പുനർക്രമീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം ഇനി മുതൽ രാവിലെ 6 മണിക്കും രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളിൽ നിന്ന്…

Read More

സിസ്റ്റർ അഭയ വധക്കേസിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫാദർ തോമസ് എം….

Read More

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്ക. ഇന്ന് രാവിലെ കൊല്ലത്തും ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷമാണ് ജില്ലാതലങ്ങളിലെ പര്യടനത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയാണ് ലക്ഷ്യം. എൽഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം ജില്ലകളിൽ നിന്നുയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016 തെരഞ്ഞെടുപ്പിന്…

Read More

സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ തുറക്കും

ഒമ്പത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതിയായി. ബിവറേജസ് വഴി മദ്യവില്പന രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണിവരെ. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്ലബ്ബുകളും ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുക. എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകളനുസരിച്ചാണ് പ്രവര്‍ത്തനത്തിന് അനുമതി. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു.

Read More

കണ്ണൂര്‍ തോട്ടട അഴിമുഖത്ത് രണ്ട് കുട്ടികളെ കടലില്‍ കാണാതായി

കണ്ണൂര്‍: തോട്ടട കടലായി അഴിമുഖത്ത് രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഒരുകുട്ടി ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട മറ്റേ കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും ഒഴുക്കില്‍പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സിറ്റി പോലിസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ഇതുവരെയായും കുട്ടികളെ കണ്ടെത്താനായില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് ബാധ സ്ഥിരീകരിച്ച. തിരുവഞ്ചൂർ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വി എം സുധീരൻ. ചെറിയ അസ്വസ്ഥതകൾ ഉളളതിനാൽ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ തിരുവഞ്ചൂരും സുധീരനും പങ്കെടുത്തിരുന്നു. യോഗത്തിൽ തിരുവഞ്ചൂരിന് സമീപത്താണ് ഇരുന്നതെന്നും ഇതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും സുധീരൻ അറിയിച്ചിരുന്നു.

Read More

മാറ്റി വെച്ച പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30നും, 31നുമായി നടത്തും

മാറ്റി വെച്ച പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30നും, 31നുമായി നടത്തു. 30ന് രാവിലെ ഇക്കണോമിക്‌സ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31ന് രാവിലെ ഇംഗ്ലീഷ് പരീക്ഷ നടത്തും. നേരത്തെ ഈ മാസം 18നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടിത് മാറ്റിവെക്കുകയായിരുന്നു.

Read More

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേറ്റു

തിരുവനന്തപുരം: ഒരുമാസം നീണ്ട പ്രചാരണള്‍ക്കൊടുവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ തുടങ്ങിയത്. പതിവുപോലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് ഇദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരും. അതേസമയം,…

Read More

തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു

തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രായംകൂടിയ അംഗങ്ങള്‍ക്ക് വരണാധികാരികള്‍ ആദ്യം പ്രതിജ്ഞ ചൊല്ലി കൊടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ പുരോഗമിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്ത് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  

Read More