തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രായംകൂടിയ അംഗങ്ങള്‍ക്ക് വരണാധികാരികള്‍ ആദ്യം പ്രതിജ്ഞ ചൊല്ലി കൊടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ പുരോഗമിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്ത് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്.