Headlines

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയ. തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,55,644 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 9 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള് ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത് അതേസമയം…

Read More

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു

സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്ന. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച ഭൗതിക ശരീരത്തിന് നന്ദാവനം പോലീസ് ക്യാമ്പിലെ പോലീസുകാർ ഔദ്യോഗിക യാത്രയയപ്പ് നൽകി സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, പേരക്കുട്ടി വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പോലീസുകാരും ശാന്തികവാടം ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരെ പോലും…

Read More

അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്

കവിതയിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച കവയത്രിയായിരുന്നു സുഗതകുമാരി. പച്ചപ്പും സ്ത്രീയും മുറിവേറ്റപ്പോഴെല്ലാം സുഗതകുമാരിയും ശബ്ദിച്ചു. അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്. 1934 ജനുവരിയില്‍ 22 ന് പത്തനംതിട്ട ജില്ലയിലെ ആറൻമുളയിലാണ് സുഗതകുമാരിയുടെ ജനനം.വാഴുവേലിൽ തറവാട്ടിൽ പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും കവി ബോധേശ്വരന്‍റെയും മകളായി ജനിച്ച സുഗതകുമാരി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.ജാഗ്രതയും നിലപാടുകളും നിറഞ്ഞതായിരുന്നു സുഗത കുമാരിയുടെ കാവ്യസപര്യ. അര നൂറ്റാണ്ടിലേറെയായി അത്…

Read More

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങും

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമിതിയിൽ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ഏകദേശം ധാരണയായിരുന്നു. മെയ് മാസത്തോട് അനുബന്ധിച്ച് രാജിവെക്കാമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാൽ അതുവേണ്ട രാജിവെക്കുകയാണെങ്കിൽ…

Read More

സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയ. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്നു സുഗതകുമാരി. സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ച് അവർ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമർഷവും പെൺകുഞ്ഞ് 90 പോലെയുള്ള കവിതകളിൽ നീറിനിന്നു. സാരേ ജഹാം സെ അച്ഛാ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം…

Read More

ഷാനവാസ് നരണിപ്പുഴ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു

സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബ. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു പറഞ്ഞു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാമെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് ഫേസ്ബുക്ക് പേജിലൂടെ ഷാനവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തത്. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഇത് പിൻവലിക്കുകയായിരുന്നു.

Read More

അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം

സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്ത തടവുശിക്ഷ. 28 വർഷങ്ങൾക്ക ശേഷമാണ് അഭയകേസിൽ വിധി വരുന്നത്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽകുമാറാണ് വിധി പറഞ്ഞത്. പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് തെളിഞ്ഞത്. ഇരുപ്രതികൾക്കും…

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി ഗ്രാമിന് 40 രൂപ കുറഞ്ഞ് 4660 രൂപയിലെത്തി. ചൊവ്വാവ്ച 37,600 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1863.83 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,050 രൂപയായി.

Read More