അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്

കവിതയിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച കവയത്രിയായിരുന്നു സുഗതകുമാരി. പച്ചപ്പും സ്ത്രീയും മുറിവേറ്റപ്പോഴെല്ലാം സുഗതകുമാരിയും ശബ്ദിച്ചു. അനീതിക്കെതിരെ എന്നും പെരുമഴയായി പെയ്ത ആ കാവ്യ നക്ഷത്രത്തിന്‍റെ ജീവിതത്തിലേയ്ക്ക്.

1934 ജനുവരിയില്‍ 22 ന് പത്തനംതിട്ട ജില്ലയിലെ ആറൻമുളയിലാണ് സുഗതകുമാരിയുടെ ജനനം.വാഴുവേലിൽ തറവാട്ടിൽ പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയും കവി ബോധേശ്വരന്‍റെയും മകളായി ജനിച്ച സുഗതകുമാരി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.ജാഗ്രതയും നിലപാടുകളും നിറഞ്ഞതായിരുന്നു സുഗത കുമാരിയുടെ കാവ്യസപര്യ. അര നൂറ്റാണ്ടിലേറെയായി അത് മലയാളിയെ ചിന്തിപ്പിക്കുന്നുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ജീവിതത്തിന്‍റെ നല്ലൊരു പങ്കും സുഗതകുമാരി ടീച്ചർ മാറ്റിവെച്ചു. സൈലന്‍റ് വാലി പ്രക്ഷോഭവും ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിലൂടെയും കവിയത്രിയെന്നതിനപ്പുറം സുഗതകുമാരിയെന്ന പരിസ്ഥി സ്നേഹിയെയും നാം അറിഞ്ഞു. അഗതികളായ സ്ത്രീകൾകളുടെ പുനരധിവാസത്തിനായി അത്താണിയും

മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം ആരംഭിച്ച് സുഗതകുമാരി സാമൂഹിക രംഗത്തും മാതൃകയായി. സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷയായി പ്രവർത്തിച്ച സമയത്ത് സ്ത്രീ വിഷയത്തിൽ നിരന്തരം ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തി.തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍റെ പ്രി‌ന്‍സിപ്പലായും തളിര് എന്ന മാസികയുടെ പത്രാധിപയായും പ്രവർത്തിച്ചു.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2006 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മണലെഴുത്ത് എന്ന കൃതിയ്ക്ക് 2012 ലെ സരസ്വതി സമ്മാനും സുഗതകുമാരി ടീച്ചർക്ക് ലഭിച്ചു.2009 ൽ എഴുത്തഛൻ പുരസ്ക്കാരത്തിനും അർഹയായി.ഇരുള്‍ച്ചിറകുകള്‍,പ്രണാമം,കുറിഞ്ഞിപ്പൂക്കൾ, രാത്രിമഴ തുടങ്ങിയവ മലയാള കാവ്യലോകത്തിന്‍റെ പ്രൗഢിയായി.

ഔദ്യോഗിക ബഹുമതികളോ, പുഷ്പചക്രങ്ങളോ ആചാര വെടിയോ വേണ്ട. സഞ്ചയനവും പതിനാറടിയന്തരവും കാപ്പികൊടുക്കലും ഒന്നുമില്ലാതെ തൈക്കാട്ടെ ശാന്തികവാടം ശ്മശാനത്തില്‍ വെറും ചാരമായി മാത്രം അവശേഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ടീച്ചർ എന്നെ പറഞ്ഞതാണ്. “ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും ഈ വരികൾ കൂടി ഭൂമിയിൽ എഴുതി വെച്ചിട്ടാണ് ടീച്ചറുടെ മടക്കം