സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബ. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു പറഞ്ഞു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാമെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് ഫേസ്ബുക്ക് പേജിലൂടെ ഷാനവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തത്. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഇത് പിൻവലിക്കുകയായിരുന്നു.