Headlines

കുറഞ്ഞ ചിലവിൽ എൽ ഇ ഡി ബൾബുകൾ നൽകാനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം : 65 രൂപ നിരക്കില്‍ ഒരു കോടി എല്‍ ഇ ഡി ബള്‍ബ് വിതരണത്തിനായി ഒരുങ്ങി കെ.എസ്.ഇ.ബി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ചേര്‍ന്ന ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വൈകിട്ട് 6 മുതല്‍ 10 വരെയുള്ള പീക് ലോഡ് സമയത്തു ഇത് ഉപയോഗിച്ച്‌ തുടങ്ങുമ്ബോള്‍ നൂറു മെഗാവാട് വരെ ഉപയോഗത്തില്‍ കുറവുവരുമെന്നും അത്…

Read More

സുഗതകുമാരിയുടെ വിയോഗത്തിൽ നീറി വാഴുവേലി തറവാട്

ചുറ്റും കാടും പടലുമായി ആറന്മുളയിലെ വാഴുവേലി തറവാട് സുഗതകുമാരി ടീച്ചറുടെ ബാല്യകൗമാര സ്മരണകളെ ഉള്ളിലൊതുക്കി നിലകൊള്ളുന്നു. സുഗതകുമാരിയുടെ ജന്മഗൃഹമാണിത്. സംരക്ഷിത സ്മാരകമായി പുരാവസ്തുവകുപ്പിന് വേണ്ടി മന്ത്രി എ കെ ബാലന്‍ നാല് വർഷം മുമ്പ് ഈ പഴമ തുടിക്കുന്ന കെട്ടിടവും പറമ്പും ഏറ്റെടുത്തത് സുഗതകുമാരിയുടെ കൈകളിൽ നിന്നായിരുന്നു. മാതാപിതാക്കളായ ബോധേശ്വരന്റെ (കേശവ പിള്ള) യും വി കെ കാർത്യായനി ടീച്ചറിന്റെയും മരണ ശേഷം മക്കളായ ഡോ. ഹൃദയകുമാരി, സുഗതകുമാരി, ഡോ. സുജാതാദേവി എന്നിവർ ചേർന്ന് രൂപീകരിച്ച ട്രസ്റ്റിന്റെ…

Read More

സംസ്ഥാനത്ത് ബസ്സ് ചാർജ് കുറച്ചു

കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക…

Read More

പത്തനംതിട്ടയില്‍: അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകി പൊട്ടക്കിണറ്റില്‍ തള്ളി

വീട്ടിലെത്തിയ അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകി സമീപവാസിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്ന് പരാതി. ഇലന്തൂര്‍ പരിയാരം മില്‍മാ പടിയ്ക്ക് സമീപം വാലില്‍ ഭാസ്‌കരവിലാസത്തില്‍ വിജയമ്മ(59)യെയാണ് കിണറ്റില്‍ തള്ളിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വീട്ടമ്മയുടെ മൊഴി പരസ്പര വിരുദ്ധമെന്നും ആറന്മുള പോലീസ് പറയുന്നു.നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മരണപ്പെട്ടതോടെ വിജയമ്മ തനിച്ചാണ് താമസം. രാവിലെ ഏഴ് മണിയോടെ ഇളയ മകള്‍ സന്ധ്യ ഇവിടെ…

Read More

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ മായനാട് കോട്ടാംപറമ്പ് പ്രദേശത്തിനു പിന്നാലെ ഫറോക്ക് നഗരസഭയിലെ കല്ലമ്പാറയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കല്ലമ്പാറ കഷായപ്പടിയിലെ ഒന്നരവയസുകാരനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പായിരുന്നു ഇത്. രോഗശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം പ്രദേശത്തെ വീടുകളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തി….

Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരു. ജനുവരി എട്ട് മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉച്ചയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയതും യോഗം ചർച്ച ചെയ്യും. ഗവർണറുടെ നടപടി മന്ത്രിസഭാ യോഗം അപലപിച്ചേക്കും സർക്കാരിന്റെ നൂറുദിന കർമപരിപാടികളും യോഗത്തിൽ ചർച്ചയാകും. ഓരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ…

Read More

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുക ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്ക. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും ക്ലാസുകളെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ…

Read More

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്ക. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും ക്ലാസുകളെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ…

Read More

ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കൊച്ചി: സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധാനാഴ്ച രാത്രിയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 10.20 നാണ് അന്ത്യം സംഭവിച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോയമ്ബത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററിലായിരുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു….

Read More

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More