അബ്ദുറഹ്മാന്‍ ഔഫ് വധം: ഇര്‍ഷാദ് കുറ്റം സമ്മതിച്ചെന്ന് പോലിസ്, മുഴുവന്‍ പ്രതികളും പിടിയില്‍
കാസര്‍കോട്: കല്ലൂരാവിയിലെഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് വധക്കേസില്‍ മുഖ്യ പ്രതിയായ ഇര്‍ഷാദ് കുറ്റംസമ്മതിച്ചെന്ന് പോലിസ്. ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതായി പോലിസ് വ്യക്തമാക്കി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഹൃദയധമനിയില്‍ കുത്തേറ്റതാണ് അബ്ദുറഹ്മാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തില്‍ രക്തം വാര്‍ന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. അന്വേഷണസംഘത്തിനു മുമ്പില്‍ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. Home > Big stories അബ്ദുറഹ്മാന്‍ ഔഫ്…